ദുബായ്: അൽ മംസാർ, ദേര ഐലൻഡ് എന്നിവിടങ്ങളിൽനിന്ന് ഷിന്റഗ ടണലിന്റെ ദിശയിലേക്കുളള പുതിയ പാലം അല്‍ ഖലീജില്‍ തുറന്നു. 570 മീറ്റർ നീളമുളള പാലത്തില്‍ മൂന്നുലൈനുകളുണ്ട്. മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ആർ.ടി.എയുടെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നായ ഷിന്റഗ കോറിഡോറിന്റെ ഭാഗമായാണ് പുതിയ പാത തുറന്നിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഷിന്റഗ കോറിഡോറിലൂടെയുള്ള യാത്രാസമയം 104 മിനിറ്റിൽ നിന്ന് 16 മിനിറ്റായി ചുരുങ്ങും.
മൂന്നാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അൽ ഖലീജ് സ്ട്രീറ്റിന്റെ വികസനം അടക്കം നാലാം ഘട്ടം 2025ൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.