ആംഗേല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ യു.എസ് ചാരപ്പണി നടത്തി: റിപ്പോര്‍ട്ട് പുറത്ത്

ആംഗേല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ യു.എസ് ചാരപ്പണി നടത്തി: റിപ്പോര്‍ട്ട് പുറത്ത്

ഡെന്‍മാര്‍ക്ക്: ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ യുഎസ് ചാരവൃത്തി നടത്തിയെന്ന് റിപ്പോര്‍ട്ട്. 2012 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഡാനിഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ യുഎസ് നാഷണല്‍ സെകര്യൂരിറ്റി ഏജന്‍സി ചാരവൃത്തി നടത്തിയെന്നാണ് ഡാനിഷ്, യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡാനിഷ് ഇന്റര്‍നെറ്റ് കേബിളുകള്‍ വഴി ജര്‍മനി, സ്വീഡന്‍, നോര്‍വെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ യുഎസ് ചേര്‍ത്തിയെന്ന് ഡെന്‍മാര്‍ക്‌സ് റോഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെന്‍മാര്‍ക്കിലെ സൈനിക രഹസ്യാന്വേഷണ വിഭാഗവുമായുള്ള പരസ്പര നിരീക്ഷണ സഹകരണം മുതലെടുത്താണ് യുഎസ് ചാരവൃത്തി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ആംഗേല മെര്‍ക്കലിന് പുറമേ അന്നത്തെ വിദേശകാര്യ മന്ത്രി ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍, പ്രതിപക്ഷ നേതാവ് പീയര്‍ സ്റ്റെയ്ന്‍ബ്രക്ക് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. എസ്എംഎസ് ടെസ്റ്റ് മെസേജ്, ടെലിഫോണ്‍ കോള്‍സ്, സെര്‍ച്ച് ഹിസ്റ്ററി ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ട്രാഫിക്, ചാറ്റ്‌സ്-മെസേജിങ് സര്‍വീസ് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചാരവൃത്തി സംബന്ധിച്ച് ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രി ട്രൈന്‍ ബ്രാംസെന്‍ 2020 ഓഗസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇതുസംബന്ധിച്ച വാര്‍ത്താ ഏജന്‍സിയുടെ ചോദ്യങ്ങളോട് ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.