രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; ഡീസലിന് 90 കടന്നു

രാജ്യത്ത്  പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി; ഡീസലിന് 90 കടന്നു

കൊച്ചി: ഇന്ധനവില വര്‍ദ്ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 94 രൂപ 59 പൈസയും ഡീസല്‍ വില ലിറ്ററിന് 90 രൂപ 18 പൈസയുമായി.

തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 91 രൂപ 74 പൈസയും പെട്രോളിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ നിരക്ക്. 29 ദിവസം കൊണ്ട് ഡീസലിന് നാല് രൂപ 47 പൈസയും പെട്രോളിന് മൂന്ന് രൂപ 73 പൈസയും ആണ് കൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.