ബെര്‍ലിന്‍: കോവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പുതിയൊരു വാക്സിന്‍ കൂടി. ജര്‍മ്മന്‍ കമ്പനിയായ ക്യൂര്‍വാക് ആണ് പുതിയ വാക്സിന്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായില്ലെങ്കിലും വൈകാതെ പങ്കുവയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വാക്സിന്‍ കോവിഡിനെ എത്രത്തോളം പ്രതിരോധിക്കുന്നു എന്ന കാര്യത്തില്‍ കമ്പനി വിശദീകരണം നടത്തിയിട്ടില്ല. സ്വതന്ത്ര ഡേറ്റാ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡിന്റെ പരിശോധനയില്‍ സുരക്ഷാ ആശങ്കയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.
മറ്റ് കോവിഡ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലെ കുറവാണ് ക്യൂര്‍വാക് വാക്സിന്റെ പ്രത്യേകത. എം.ആര്‍.എന്‍.എ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് ഇവയുടെ നിര്‍മ്മാണം. 41 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാമെന്നതാണ് പ്രത്യേകത. ഉപയോഗിക്കുന്നതിന് മുന്‍പ് അന്തരീക്ഷ ഊഷ്മാവില്‍ 24 മണിക്കൂര്‍ സൂക്ഷിക്കാനും കഴിയും.
ക്യൂര്‍വാക് വാക്സിന്റെ ഡോസുകള്‍ മറ്റുള്ളവയേക്കാള്‍ വില കുറഞ്ഞതായി മാറിയേക്കാമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ ഉല്‍പാദച്ചെലവാണ് ഇതു സാധ്യമാക്കുന്നത്. 8 ബില്യണ്‍ ഡോസ് ഫൈസര്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ 23 ബില്യണ്‍ ഡോളറും മൊഡേണയ്ക്ക് 9 ബില്യണ്‍ ഡോളറും ചെലവാകുമ്പോള്‍ ക്യൂര്‍വാക്കിന് വെറും 4 ബില്യണ്‍ ഡോളറാണ് വേണ്ടിവരുന്നത്. ഉത്പാദനത്തില്‍ ചെലവ് കുറയുന്നത് കോവിഡ് വ്യാപനം രൂക്ഷമായുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാണ്.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം മികച്ച ഫലമാണ് നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുണ്ടായിരുന്ന ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്പിലെയും പത്ത് രാജ്യങ്ങളിലായി 40,000 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്താണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്. ഡിസംബര്‍ ആദ്യം മുതല്‍ പരീക്ഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ മാസത്തില്‍ പുറത്തുവിടുമെന്നും ജര്‍മ്മന്‍ കമ്പനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.