ഓസ്‌ട്രേലിയയിലെ സ്‌കൂളുകളില്‍ സാത്താനിസം പഠിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി സുപ്രീംകോടതിയില്‍ അപേക്ഷ

ഓസ്‌ട്രേലിയയിലെ സ്‌കൂളുകളില്‍ സാത്താനിസം പഠിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി സുപ്രീംകോടതിയില്‍ അപേക്ഷ

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ സാത്താനിസം പഠിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സാത്താന്‍ സംഘടനയുടെ നേതാവ് സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചതിനെതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ക്രൈസതവ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി, സുപ്രീംകോടതിയില്‍ അപേക്ഷ നിരസിക്കപ്പെടാനും കുട്ടികളെ ഇത്തരം അധാര്‍മ്മിക അജണ്ടകളില്‍ നിന്ന് സംരക്ഷിക്കാനും പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു.

2019 ല്‍ നൂസ ടെമ്പിള്‍ ഓഫ് സാത്താന്‍ എന്ന സംഘടന സ്ഥാപിച്ച റോബിന്‍ ബ്രിസ്റ്റോ എന്നയാളാണ് സുപ്രീകോടതിയെ സമീപിച്ചത്. ബ്രദര്‍ സമേല്‍ ഡെമോ-ഗോര്‍ഗോണ്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു മണിക്കൂര്‍ മതവിദ്യാഭ്യാസം അനുവദിച്ചിട്ടുള്ളതു പോലെ സാത്താന്‍ മതം പഠിപ്പിക്കാനും അനുവദിക്കണമെന്നാണ് റോബിന്‍ ബ്രിസ്റ്റോ ആവശ്യപ്പെടുന്നത്.

വിഷയത്തില്‍ വലിയ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളിക്കളഞ്ഞെങ്കിലും നിയമത്തിന്റെ പിന്‍ബലത്തോടെ ഇത്തരം പൈശാചിക തിന്മകള്‍ സ്‌കൂളുകളില്‍ വേരുറപ്പിക്കുമോ എന്ന ഭയമാണ് പലരും പങ്കുവയ്ക്കുന്നത്.

നിയമം അനുവദിച്ചാല്‍ സ്‌കൂളുകളിലെത്തി താല്‍പര്യമുള്ള മാതാപിതാക്കളുടെ കുട്ടികളെ സാത്താനിക് മതം പഠിപ്പിക്കുമെന്ന് ബ്രിസ്റ്റോ പറഞ്ഞു. ഇതിനകം രണ്ട് കുടുംബങ്ങളെങ്കിലും തങ്ങളുടെ കുട്ടികള്‍ക്ക് സാത്താന്‍ മതവിദ്യാഭ്യാസം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ബ്രിസ്റ്റോ അവകാശപ്പെട്ടു.



ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് സാത്താനിസം പഠിപ്പിക്കാന്‍ അധികാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കാമ്പെയ്‌നും ഇയാള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റോബിന്‍ ബ്രിസ്റ്റോ ൈകയില്‍ തലയോടും സാത്താന്‍ മതവിശ്വാസപ്രകാരമുള്ള കറുത്ത വസ്ത്രങ്ങളുമണിഞ്ഞ് ബ്രിസ്‌ബെയ്ന്‍ സ്‌കൂളിനു മുന്നിലെത്തി കുട്ടികളെ സമീപിക്കുകയും സാത്താന്‍ മതത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഏതു മതവും സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ നടപടി സ്വീകരിക്കണമെന്നാണ് നിലവിലെ നിയമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.