ആംസ്റ്റര്‍ഡാം: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് നെതര്‍ലന്‍ഡ്‌സ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെ അവസാനിച്ചു. ഇന്ത്യയില്‍ കോവിഡ് സാഹചര്യം അതിരൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
അതേസമയം, കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമാണെന്ന് വിലയിരുത്തിയാണ് ഏപ്രില്‍ 26 ന് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ജൂണ്‍ ഒന്നുവരെ നീട്ടിയതായി ഇന്ത്യയിലെ നെതര്‍ലന്‍ഡ്‌സ് എംബസി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.