തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയായി ഉള്‍പ്പെടുത്തി. ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്.
പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടും.
എന്നാൽ 18 മുതല്‍ 44 വയസ് വരെ ഉള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.