ജിസിസി: യുഎഇയില്‍ വെള്ളിയാഴ്ച 2062 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2035 പേർ രോഗമുക്തി നേടുകയും ചെയ്തു. 233038 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 579009 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 558584 പേർ രോഗമുക്തി നേടി. 1691 മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 13,227,344 വാക്സിന്‍ ഡോസുകളും വിതരണം ചെയ്തു. നൂറ് പേർക്ക് 133.74 ശരാശരിയിലാണ് വാക്സിന്‍ വിതരണം രാജ്യത്ത് പുരോഗമിക്കുന്നത്.
സൗദി അറേബ്യയില്‍ ഇന്നലെ 1201 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1322 പേർ രോഗമുക്തി നേടി. 16 മരണവും റിപ്പോർട്ട് ചെയ്തു. മക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതർ. 370. റിയാദില്‍ 294 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 167 പേരിലും രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഇതുവരെ 455418 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 438206 പേർ രോഗമുക്തി നേടി. 7424 മരണവും റിപ്പോർട്ട് ചെയ്തു. 1528 ആണ് ഗുരുതരാവസ്ഥയിലുളള രോഗികള്‍. 9788 ആക്ടീവ് കേസുകളും രാജ്യത്തുണ്ട്.
കുവൈറ്റില്‍ 1280 പേരില്‍ രോഗം സ്ഥിരീകരിച്ചു. 1156 പേർ രോഗമുക്തി നേടി. നാല് മരണവും റിപ്പോർട്ട് ചെയ്തു. 11064 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1280 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 314569 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 14297 ആണ് ആക്ടീവ് കേസുകള്‍. ഇതില്‍ തന്നെ 151 പേരുടെ നില ഗുരുതരമാണ്.
ഖത്തറില്‍ 183 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 248 പേർ രോഗമുക്തി നേടി. 3073 ആണ് ആക്ടീവ് കേസുകള്‍. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 218263 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 214625 പേർ രോഗമുക്തരായി. 565 മരണവും റിപ്പോർട്ട് ചെയ്തു
ബഹ്റിനില്‍ 12938 ടെസ്റ്റ് നടത്തിയതില്‍ നിന്ന് 1492 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2400 പേർ രോഗമുക്തി നേടി. 19 മരണവും റിപ്പോർട്ട് ചെയ്തു. 25573 ആണ് ആക്ടീവ് കേസുകള്‍. 319 പേർ ഗുരുതരാവസ്ഥയിലാണ്.
ഒമാനില്‍ ഇതുവരെ 220702 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 202021 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.