കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയുന്നതിന് അടിയന്തര നടപടിയെടുക്കും: റോഷി അഗസ്റ്റിൻ

കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയുന്നതിന് അടിയന്തര നടപടിയെടുക്കും: റോഷി അഗസ്റ്റിൻ

ആലപ്പുഴ: കുട്ടനാട്ടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടിയെടുക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. തണ്ണീർമുക്കം ബണ്ട് കൂടുതൽ സമയം തുറന്നിടാനും നടപടിയുണ്ടാകും. നദികളിലും കായലുകളിലും ഇടത്തോടുകളിലും അടിഞ്ഞ എക്കൽ നീക്കം ചെയ്ത് ആഴം കൂട്ടും. നദികളിലെയും കായലിലെയും മണ്ണ് നീക്കം ചെയ്യുന്നതിനായി കുട്ടനാടിനെ  പ്രത്യേക മേഖലയായി പരിഗണിക്കുന്നതിന്റെ സാധ്യത തേടും. .

തോട്ടപ്പള്ളി സ്പിൽവേയും വഴി ഒഴുക്ക് സുഗമമാക്കും. സെക്കൻഡിൽ 1600 ഘനമീറ്റർ വെള്ളം ഒഴുകേണ്ട തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഇപ്പോൾ 600 ഘനമീറ്റർ മാത്രമാണ് ഒഴുകുന്നത്. സ്പിൽവേയുടെ ശേഷി ഉയർത്തുന്നതിന് എന്തു ചെയ്യണമെന്നു പഠിച്ചു റിപ്പോർട്ട് നൽകാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. 1.30 കോടി രൂപ ചെലവിലാണ് പഠനം. ഇതിൽ 70 ലക്ഷം രൂപ കൈമാറി.

ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെയും മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ച്  നാട്ടുകാരുടെ സഹായത്തോടെ
പാടശേഖരങ്ങളിലെ പമ്പിങ് കൃത്യമായി നടപ്പാക്കുന്ന പദ്ധതി രൂപീകരിക്കും. ജലവിഭവ വകുപ്പിന്റെ നൂറുദിന പരിപാടിയിൽ കുട്ടനാട്ടിൽ അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ ഉൾപ്പെടുത്തി പരിഹരിക്കാൻ നിർദേശം നൽകും. എന്നാൽ കൂടുതൽ കാര്യങ്ങൾ കാലവർഷത്തിനു ശേഷമേ ചെയ്യാനാകൂ എന്നും അതിനായി വകുപ്പുതലത്തിൽ ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ  പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.