റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ടൂര്‍ണമെന്റില്‍ നാലാം റൗണ്ടില്‍ എത്തിയതിനു പിന്നാലെയാണ് പിന്മാറുകയാണെന്ന് താരം അറിയിച്ചത്. 20 തവണ ഗ്രാന്‍സ്ലാം കിരീട ജേതാവായ ഫെഡറര്‍ 59-ാം റാങ്കുകാരനായ ഡൊമിനിക് കോഫെറെ പരാജയപ്പെടുത്തിയാണ് ആദ്യ 16 ല്‍ ഞായറാഴ്ച ഇടംപിടിച്ചത്. ഇതിനു പിന്നാലെയാണ് സ്വിസ് താരത്തിന്റെ പിന്മാറ്റം.

മൂന്നാം റൗണ്ടില്‍ നീണ്ട നാല് സെറ്റ് മത്സരത്തിലാണ് താരം ഡൊമിനിക്കിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6(5), 6-7(3), 7-6(4), 7-5 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. എന്നാൽ വലത് കാല്‍മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്.


'എന്റെ ടീമുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചു' 39 കാരനായ ഫെഡറര്‍ ട്വീറ്റില്‍ കുറിച്ചു. രണ്ട് കാല്‍മുട്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഒരു വര്‍ഷ വിശ്രമത്തിനും ഞാന്‍ എന്റെ ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാന്‍ കഴിഞ്ഞില്ലെന്നും ഫെഡറര്‍ ട്വീറ്റില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.