അബുദാബി: പൂട്ടിയിട്ട വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിപ്പോയാല്‍ മാതാപിതാക്കള്‍ക്ക് തടവും പിഴയും ശിക്ഷ കിട്ടുമെന്ന് മുന്നറിയിപ്പ്. ഇത്തരത്തിലുളള അപകടമരണങ്ങള്‍ കഴിഞ്ഞ വർഷങ്ങളില്‍ റിപ്പോർട്ട് ചെയ്തിരുന്നു. മാതാപിതാക്കളോ രക്ഷിതാക്കളോ സാധനങ്ങള്‍ വാങ്ങുന്നതിനോ ഷോപ്പിംഗിനോ മറ്റുമായി വാഹനത്തില്‍ കുട്ടികളെ ഇരുത്തിപ്പോകുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.
വീടുകളിലാണെങ്കിലും മുതിർന്നവരുടെ മേല്‍നോട്ടമില്ലാതെ മാതാപിതാക്കള്‍ കുട്ടികളെ തനിച്ചാക്കരുത്. വാഹനങ്ങളില്‍ ഒറ്റയ്ക്കിരുത്തരുതെന്നും ഇത് അവഗണനയുടെ പരിധിയില്‍ വരുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ഇരുത്തിപ്പോകുമ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ശ്വാസം മുട്ടിയുളള മരണമുള്‍പ്പടെയുളള അപകടങ്ങള്‍ സംഭവിക്കാനുളള സാധ്യതയും കൂടുതലാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.