ആലപ്പുഴ: കുട്ടനാടിനെ സംരക്ഷിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ നെല്ലറയും,ടൂറിസ്റ്റുകളുടെ ആശാകേന്ദ്രവുമാണ് കുട്ടനാട്. തോടുകളുടേയും കായലുകളുടെയും ആഴം കൂട്ടുന്നതും, കടല്‍ വെള്ളം കരയിലേക്ക് കയറുന്നത് തടയുന്നതും ഒരുപാട് കാലങ്ങളായി പറയപ്പെടുന്നെങ്കിലും പലതും വേണ്ടത്ര നടന്നിട്ടില്ല. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പദ്ധതികള്‍ ഇന്നും പൂര്‍ണ്ണമായിട്ടില്ല.
കുട്ടനാട് സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിദഗ്ധ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ഹൈലെവല്‍ കമ്മിറ്റി രൂപീകരിക്കണമെന്നും സമയബന്ധിതമായി പദ്ധതികള്‍ തീര്‍ക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും, വിദഗ്ധ കമ്മിറ്റി നേതൃത്വം നല്‍കണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വികസന പദ്ധതികള്‍ നല്ലതാണ്. പക്ഷേ കുട്ടനാട്ടുകാര്‍ക്ക് അതിന്റെ പ്രയോജനം കിട്ടണമെങ്കില്‍ അവിടുത്തെ ഉള്‍നാടന്‍ വഴികളും പൊക്കി എടുക്കേണ്ടതായിട്ടുണ്ട്. നല്ല കലുങ്കുകള്‍ ഉണ്ടാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യവും ഉണ്ടാക്കണം. കുട്ടനാട്ടുകാര്‍ക്ക് ഒരു പൊതു പരാതിയുണ്ട്. ' വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴൊക്കെ എല്ലാവരും ഞങ്ങളെ ഓര്‍മ്മിക്കും. വെള്ളം ഇറങ്ങി കഴിയുമ്പോള്‍ ഞങ്ങളെ മറക്കും,'എന്ന്. ഇനിയെങ്കിലുംഅതൊന്നു മാറട്ടെയെന്ന് തോമസ് ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.