തിരുവനന്തപുരം: സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാകുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി നിയമസഭയില്‍ ശബ്ദമുയര്‍ത്തി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. 60 വയസ് കഴിഞ്ഞ അര്‍ഹരായ എല്ലാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ബന്ധമായും അനുവദിക്കണം എന്ന ആവശ്യം ആദ്യമായി നിയമ സഭയില്‍ ഉന്നയിച്ച് അന്‍വര്‍ സാദത്ത് ശ്രദ്ധ നേടി.
അറുപത് വയസ്് കഴിഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും അവന്റെ അര്‍ഹതയ്ക്ക് അനുസരിച്ച് സാമൂഹിക പെന്‍ഷനുകള്‍ ലഭിക്കുന്നു. എന്നാല്‍ ഒരു വിഭാഗം മാത്രം യാതൊരു പരിഗണനയും ലഭിക്കാതെ തഴയപ്പെടുന്നത് തീര്‍ത്തും അനീതി തന്നെയാണ്.
2020 ഡിസംബര്‍ വരെ കന്യാസ്ത്രീകള്‍ക്ക് നാല് പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ നല്‍കി വന്നിരുന്ന ഭക്ഷ്യകിറ്റ് ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് നിയമസഭയില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.