ഹാനോയ്: മക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ശ്രമിക്കാത്ത മാതാപിതാക്കളില്ല. അത്തരത്തില്‍ മകന്റെ ആഗ്രഹം സാധ്യമാക്കാന്‍ വിയറ്റ്‌നാമിലെ ഒരു പിതാവ് നിര്‍മിച്ചത് മരത്തില്‍ തീര്‍ത്ത സുന്ദരമായ ഒരു ലംബോര്‍ഗിനി. ഇലക്ട്രിക് ലംബോര്‍ഗിനിയുടെ കുഞ്ഞുപതിപ്പാണ് മകന് വേണ്ടി ട്രൂങ് വാന്‍ ഡാഒ നിര്‍മിച്ചത്.
മരപ്പണിക്കാരനാണ് ട്രൂങ്. അതിനാല്‍ തന്നെ അനായാസമായി മരത്തില്‍ വാഹനം നിര്‍മിക്കാന്‍ ട്രൂങിന് കഴിഞ്ഞു. മകന് സമ്മാനമായി വാഹനം നല്‍കുകയും ചെയ്തു. ജൂണ്‍ രണ്ടിന് ട്രൂങ് തന്റെ ഫേസ്ബുക്ക് പേജില്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടെ ട്രൂങിനെയും മകനെയും വാഹനത്തെയും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
ഓക്ക് മരത്തിന്റെ തടികൊണ്ടാണ് കുഞ്ഞു ലംബോര്‍ഗിനിയുടെ നിര്‍മാണം. കളര്‍ഫുള്‍ സ്പീഡോ മീറ്റര്‍, സ്‌ക്രീന്‍ ഡിസ്‌പ്ലേ, എല്‍.ഇ.ഡി ലൈറ്റുകള്‍, വാതിലുകള്‍ എന്നിവയുടെ നിര്‍മ്മാണം ഇലക്ട്രിക് ലംബോര്‍ഗിനിയുടെ അതേ മാതൃകയിലാണ്. 65 ദിവസമെടുത്താണ് ട്രൂങ് കാര്‍ നിര്‍മിച്ചത്. പിന്നീടിത് മകന് കളിപ്പാട്ടമായി നല്‍കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.