ജനീവ: ലോകരാജ്യങ്ങളെ ഒന്നാകെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുമ്പോൾ വാക്‌സിന്‍ എന്ന പരിഹാരത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല രാജ്യങ്ങളും വാക്‌സിന്‍ ഉത്പാദനത്തിന്റെ അവസാനഘട്ടത്തിലേക്കെത്തുകയും ചെയ്തിരിക്കുന്നത് ആശ്വാസ വാർത്തയാണ്. എന്നാല്‍ വാക്‌സിന്‍ യുവാക്കള്‍ക്ക് 2022 ആകാതെ ലഭിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി സൗമ്യ സ്വാമിനാഥന്‍ പറയുന്നത്.
കോവിഡ് 19 മൂലം ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പ്രായമായവരാണെന്നും വാക്‌സിന്‍ നല്‍കുന്ന കാര്യത്തിലും പ്രായമായവര്‍ക്ക് ആദ്യം പരിഗണന നല്‍കുമെന്നുമാണ് വിവരം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ ലഭിക്കും.
വരുന്ന വര്‍ഷം ആദ്യം തന്നെ നമുക്ക് വാക്‌സിന്‍ ലഭിക്കുമെന്ന ചിന്തയിലാണ് മിക്കവരും ഇപ്പോഴുള്ളത്. അതോടുകൂടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തിലൊന്നുമല്ല നടക്കാന്‍ പോകുന്നത്. വാക്‌സിന്‍ വിതരണ കാര്യത്തില്‍ പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ വരും. ഇവയനുസരിച്ച് ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകള്‍ വാക്‌സിന്‍ ലഭിക്കാനായി 2022 വരെ കാത്തിരിക്കേണ്ടി വരും ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.