കോവിഡ് കുറഞ്ഞപ്പോൾ രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന: 2000 കടന്ന്‌ മരണം

കോവിഡ് കുറഞ്ഞപ്പോൾ രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന: 2000 കടന്ന്‌ മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ ബ്ലാക്ക് ഫംഗസ് രോഗം കൂടുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധനവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കാനുപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകൾ വർധിക്കുന്നതിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് കേസുകളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് 5418 കേസുകൾ 323 മരണം, രാജസ്ഥാൻ 2976 കേസുകൾ 188 മരണം എന്നിങ്ങനെയാണ് കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

ഉത്തർപ്രദേശിൽ 1744 കേസുകളും 142 മരണവും ഡൽഹിയിൽ 1200 കേസുകളും 125 മരണവും റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകൾ. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്ഥിരീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.