മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ചൈനയോട് ജി 7 ഉച്ചകോടി

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ചൈനയോട് ജി 7 ഉച്ചകോടി

ന്യൂഡല്‍ഹി: മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ജി 7 ഉച്ചകോടി ചൈനയോട് ആവശ്യപ്പെട്ടു. ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ജി 7 രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ്.

ഉച്ചകോടിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ചു. ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെയാണ് പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. തുറന്ന സമൂഹങ്ങള്‍ എന്ന പേരിലുള്ള പ്രഖ്യാപനം ജി 7 ഉച്ചകോടി അംഗീകരിച്ചു. 100 കോടി വാക്‌സിന്‍ ഡോസുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചു.

രാജ്യത്തെ കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ജി 7 രാജ്യങ്ങളുടെ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നന്ദി പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലകളിലും കോവിഡിനെതിരെ ഒരൊറ്റ സമൂഹമായാണ് ഇന്ത്യാക്കാര്‍ പ്രതികരിച്ചത്. അത് വളരെയേറെ ഫലം കണ്ടു. ആഗോള തലത്തില്‍ ആരോഗ്യ രംഗത്തിന്റെ മുന്നോട്ട് പോക്കിന് ഇന്ത്യ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.