ഇസ്രയേല്‍ പ്രധാനമന്ത്രിയായി നഫ്ത്താലി ബെന്നറ്റ് ഇന്ന് അധികാരമേൽക്കും

ഇസ്രയേല്‍ പ്രധാനമന്ത്രിയായി നഫ്ത്താലി ബെന്നറ്റ് ഇന്ന് അധികാരമേൽക്കും

ടെല്‍ അവീവ്: നെതന്യാഹു ഭരണത്തിന് അന്ത്യംകുറിച്ച്‌ ഇസ്രയേലില്‍ പ്രതിപക്ഷ കക്ഷികളുടെ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേൽക്കും. തീവ്ര ദേശീയവാദിയായ നഫ്ത്താലി ബെന്നറ്റ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിശ്വാസം നേടിയത്. 59- 60എന്നിങ്ങനെയാണ് വോട്ട് നില.

തീവ്ര വലതു നേതാവായ നഫ്ത്താലി ബെന്നറ്റും യായര്‍ ലാപിഡും തമ്മിലെ അധികാര വിഭജന കരാര്‍ പ്രകാരം ആദ്യ ഊഴം ബെനറ്റിനായിരുന്നു. 2023 സെപ്​റ്റംബര്‍ വരെയാകും കാലാവധി. അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ്​ ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വരുന്നു എന്നതും പ്രത്യേകതയാണ്. അറബ് കക്ഷിയായ 'റാം' ബെന്നറ്റ് സര്‍ക്കാരില്‍ പങ്കാളിയാകും.

വിശ്വാസ വോട്ടെടുപ്പിന് മുമ്പ്‌ തന്നെ ബെഞ്ചമിന്‍ നെതന്യാഹു പരാജയം സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങള്‍ക്ക് നന്ദിയറിയിച്ചു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാല പ്രധാനമന്ത്രിയായ നെതന്യാഹു അധികാരമൊഴിയുന്നതോടെ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡിന്റെ നേതാവെന്ന നിലക്ക്​ പ്രതിപക്ഷ നേതൃപദവിയിലേക്ക്​ മാറും.

വഞ്ചനയും കീഴടങ്ങലും മുദ്രയാക്കിയ അപകടകരമായ സഖ്യമാണ്​ അധികാരമേറാന്‍ പോകുന്നതെന്നും അതിവേഗം അവരെ മറിച്ചിടു'മെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. അധികാരഭ്രഷ്ടനാകുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നിയമനടപടികള്‍ നെതന്യാഹു നേരിടേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.