കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കരുത്; മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകുമത്: മദ്രാസ് ഹൈക്കോടതി

കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കരുത്; മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകുമത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. കോവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കുന്നത് മരിച്ചവരുടെ കുടുംബത്തോടുള്ള നീതി നിഷേധമാകും. അതുകൊണ്ട് കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

തമിഴ്‌നാട്ടില്‍ ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 28 നകം ഇക്കാര്യം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നും കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ തയാറെടുപ്പുകള്‍ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.