ഗ്യാബരോന്‍: ലോകത്തെ മൂന്നാമത്തെ വലിയ വജ്രം ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍നിന്നു കണ്ടെത്തി. 1098 കാരറ്റുള്ള മൂന്ന് ഇഞ്ച് നീളമുള്ള വജ്രമാണ് കണ്ടെത്തിയത്. വജ്രങ്ങളാല്‍ ഏറ്റവും സമ്പന്നമായ ജ്വാനെംഗ് ഖനിയില്‍ നിന്ന് ഡെബ്‌സ്വാന ഡയമണ്ട് കമ്പനിയാണ് മൂന്നാമത്തെ വലിയ വജ്രം കുഴിച്ചെടുത്തത്.
ജൂണ്‍ ഒന്നിന് കണ്ടെത്തിയ വജ്രം ഡെബ്‌സ്വാന ഡയമണ്ട് കമ്പനിയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ലിനെറ്റ് ആംസ്‌ട്രോംഗ് ബോട്‌സ്വാനിയന്‍ പ്രസിഡന്റ് മോക്വീറ്റ്‌സി മാസിസിക്ക് നല്‍കി. ഈ നേട്ടം രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ആംസ്‌ട്രോംഗ് പറഞ്ഞു.
ലോകത്തെ ഏറ്റവും സമ്പന്നമായ ഖനിയായ ജ്വാനെംഗില്‍ നിന്ന് കണ്ടെത്തിയ രത്‌നത്തിന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വില തീരുമാനിക്കും.
1905 -ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ 3,106 കാരറ്റ് കുള്ളിനന്‍ വജ്രമാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വജ്രം. രണ്ടാമത്തെ ഏറ്റവും വലിയ വജ്രം 1,109 കാരറ്റുള്ള ലെസെഡി ലാ റോണയാണ്. 2015-ല്‍ ബോട്‌സ്വാനയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഒരു ടെന്നീസ് പന്തിന്റെ വലിപ്പമുണ്ട് ഈ വജ്രത്തിന്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.