സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കും ഉപകരണം; ഷാ‍ർജ പോലീസിന്റെ സമ്മാനം ലഭിച്ച് മലയാളി വിദ്യാർത്ഥി

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കും ഉപകരണം; ഷാ‍ർജ പോലീസിന്റെ സമ്മാനം ലഭിച്ച് മലയാളി വിദ്യാർത്ഥി

ഷാ‍ർജ: കോവിഡ് സുരക്ഷയില്‍ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ അലാറമടിക്കുന്ന ഉപകരണമുണ്ടാക്കിയ മലയാളി വിദ്യാ‍ർത്ഥിക്ക് ഷാ‍ർജ പോലീസിന്റെ സമ്മാനം. സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ ബീപ് ശബ്ദമുണ്ടാക്കി മുന്നറിപ്പ് നല്‍കുന്ന ഉപകരണമുണ്ടാക്കിയ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഹാഫിസിനാണ് ഷാ‍ർജ പോലീസിന്റെ സമ്മാനം കിട്ടിയത്.

15,000 ദിർഹമാണ്​ സമ്മാനം. മദീനത് സായിദിൽ ബസ് സ്​റ്റേഷനിൽ ഡ്രൈവറായ വി.എം. യഹ്യയുടേയും ഷീജയുടെയും മകനാണ് ഹാഫിസ്. ഷാർജ പോലീസ് കോവിഡ് ചലഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയതല മത്സരത്തില്‍ ഹാഫിസ് ഉണ്ടാക്കിയ 'സോഷ്യൽ ഡിസ്​റ്റൻസിങ് റിമൈൻഡർ' എന്ന ഉപകരണത്തിനാണ്​ രണ്ടാം സ്ഥാനം ലഭിച്ചത്. 10 മിനിറ്റുകൊണ്ട് നിർമ്മിക്കാവുന്ന ഉപകരണത്തിന് 75 ദിർഹം മാത്രമാണ് നിർമ്മാണചെലവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.