മുംബൈ: ഡല്‍ഹി മെട്രോ ട്രെയിനിലെ എ.സി കോച്ചിലിരുന്ന് യാത്ര ആസ്വദിക്കുന്ന കുരങ്ങന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് ഒരു സീറ്റില്‍ കുരങ്ങും ഇടംപിടിച്ചത്. മെട്രോയിലൂടെ നടന്ന ശേഷം ഒരു യാത്രക്കാരന്റെ അടുത്തായി കുരങ്ങന്‍ ഇരിക്കുന്നതും ദൃശ്യത്തില്‍ കാണാം. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എപ്പോഴാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല.
വീഡിയോയില്‍ യമുനാ ബാങ്ക് സ്റ്റേഷന്‍ എന്ന് ഒരാള്‍ പറയുന്നതു കേള്‍ക്കാം. മെട്രോയില്‍ ഇത്രയധികം ആളുകള്‍ക്കിടയില്‍ അകപ്പെട്ടതിന്റെ പരിഭ്രാന്തിയൊന്നും കുരങ്ങനില്ല. കോച്ചിനകത്ത് ആദ്യം കുരങ്ങന്‍ ഓടിനടക്കുന്നതും കമ്പികളില്‍ വലിഞ്ഞുകയറുന്നതും വീഡിയോയില്‍ കാണാം. അവസാനം, ഒഴിഞ്ഞ ഒരിടത്ത് മറ്റൊരു യാത്രക്കാരന്റെ അരികിലായി ഇരിപ്പുറപ്പിച്ചു.
യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു കുരങ്ങന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിന് സ്റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.