അവധിക്കാലമെത്തി; താമസക്കാർക്കും പൗരന്മാ‍ർക്കും യാത്രാ മാർഗനിർദ്ദേശം നല്‍കി ദുബായ്

അവധിക്കാലമെത്തി; താമസക്കാർക്കും പൗരന്മാ‍ർക്കും യാത്രാ മാർഗനിർദ്ദേശം നല്‍കി ദുബായ്

ദുബായ്: അവധിക്കാലത്ത് യാത്ര പോകാനൊരുങ്ങുന്ന പൗരന്മാ‍ർക്കും താമസക്കാർക്കും യാത്രാ മാർഗനിർദ്ദേശം നല്‍കി ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ്. വിദേശയാത്രയ്ക്കാണ് തയ്യാറെടുക്കുന്നതെങ്കില്‍ വാക്സിനേഷന്‍ പൂർത്തിയാക്കണമെന്നുളളതാണ് പ്രധാന നിർദ്ദേശം.

രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞ് വിദേശയാത്ര പോകുന്നതാണ് ഉചിതം. ഈ സമയത്തിനുളളില്‍ ശരീരം വേണ്ടത്ര പ്രതിരോധ ശേഷി നേടിയിട്ടുണ്ടാകുമെന്നുളളതാണ് ഇത്തരത്തിലൊരു നിർദ്ദേശത്തിനുപിന്നലെ വിലയിരുത്തല്‍.

യാത്രയില്‍ വളരെയധികം ശ്രദ്ധവേണം. കോവിഡ് മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ല. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഉള്‍പ്പടെയുളള കാര്യങ്ങള്‍ കോവിഡ് വരാതിരിക്കുന്നതിന് ഒരു പരിധിവരെയെങ്കിലും സഹായകരമാകും. ജനക്കൂട്ടം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.