സംസ്ഥാനത്ത് ഇന്നും ഉയർന്ന കോവിഡ് കണക്കുകൾ; മരണ റിപ്പോർട്ടിൽ കൃത്യത കുറവെന്ന് വ്യാപക പരാതി

സംസ്ഥാനത്ത് ഇന്നും ഉയർന്ന കോവിഡ് കണക്കുകൾ; മരണ റിപ്പോർട്ടിൽ കൃത്യത കുറവെന്ന് വ്യാപക പരാതി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11ആണ്. ഇന്ന് 146 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ കോവിഡ് മരണങ്ങൾ 13,505 ആയി.

അതേസമയം കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് വ്യാപക പരാതികളാണ് ഉയർന്നു വരുന്നത്. വീട്ടിലും ഐസിയുവിലുമായി മരണപ്പെടുന്ന രോഗികളുടെ എണ്ണം കണക്കിൽപെടുത്തതെ മരണ നിരക്ക് കുറച്ചു കാണിക്കുന്നു. ഈ മരണങ്ങൾ ഒന്നും കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്നില്ല. ഇതുമൂലം കോവിഡ് ബാധിച്ച് മരിച്ച നിരവധി കുടുംബങ്ങൾക്കാണ് സർക്കാരിന്റെ സഹായധനം ലഭിക്കാതെ പോകുന്നത്.

എന്നാൽ കോവിഡ് ബാധിച്ച് ഒരാൾ ഏതു സാഹചര്യത്തിൽ മരിച്ചാലും ആ കുടുംബത്തിന് ധനസഹായം നൽകണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് കർശനമായി സുപ്രീംകോടതി നിർദേശിച്ചിരുന്നു.

മഹാമാരിയിൽ നിരവധി രാജ്യങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ സർക്കാരിനും മേനി നടിക്കാൻ വേണ്ടിയാണ് മരണങ്ങൾ കുറച്ചു കാണിച്ചത്. ഇതിനായി ഗൂഢാലോചന നടത്തി. ഇത് പുറത്തു വരുമെന്ന് ഭയമാണ് ആരോഗ്യമന്ത്രിക്കുള്ളെതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എന്നാൽ ചികിത്സയിൽ കഴിഞ്ഞ രോഗി കോവിഡ മൂലമാണോ മരിച്ചത് എന്ന് ബന്ധുക്കൾക്ക് പോലുമറിയാത്ത സ്ഥിതിയാണുള്ളത്. ഈ അവസ്ഥയിൽ കോവിഡ് മരണത്തിൽ തെളിവിനായി പാപങ്ങൾ എവിടെ പോകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കോവിഡ് മരണ കണക്കിൽ കള്ളക്കളിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. കോവിഡ് മരണത്തിൽ സർക്കാരിന്റെ ദുരഭിമാനത്തിന്റെ ആവശ്യമില്ല. മരണമുണ്ടായാൽ സർക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ കോവിഡ് മരണങ്ങൾ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഈ അഭിപ്രായത്തോട് പ്രതികരിച്ചത്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത് ചെയ്യുന്നത്. മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേരളത്തിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരെങ്കിലും പട്ടികയില്‍ ഉള്‍പ്പെടാതെ പോയെങ്കില്‍ വിശദമായി പരിശോധിക്കുമെന്നും ജനങ്ങള്‍ക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകുമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.