കടല്‍ പ്രക്ഷുബ്ധം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.കെ യുദ്ധ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്

കടല്‍ പ്രക്ഷുബ്ധം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.കെ യുദ്ധ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ് വിമാനം. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറങ്ങാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ച് പറക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.