സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ നാഴികകല്ല് പിന്നിട്ടത്. യൂറോപ്പില്‍ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകള്‍ നേടുന്നത്.
സ്വീഡനെതിരായ മത്സരത്തിന്റെ ഹാഫ് ടൈമിന് തൊട്ടു മുമ്ബ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയില്‍ എത്തിച്ചാണ് താരം നൂറു ഗോള്‍ നേട്ടത്തിലെത്തിയത്. 2-0ന് പോര്‍ച്ചുഗല്‍ ജയിച്ച മത്സരത്തില്‍ രണ്ടാംഗോള്‍ നേടിയതും റോണോ ആയിരുന്നു. 72-ാം മിനിറ്റിലാണ് താരം രണ്ടാമത്തെ ഗോള്‍ വലയിലാക്കിയത്.
165 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ നൂറു ഗോള്‍ നേടിയത്. രാജ്യാന്തര ഗോളുകളുടെ കാര്യത്തില്‍ ഇറാന് ഇതിഹാസം അലി ദെ മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ഇറാനായി നേടിയിട്ടുള്ളത്.
2019 നവംബറില്‍ ലക്സംബര്‍ഗിനെതിരെയാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ഇതിനു മുന്‍പ് ഗോള്‍ നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.