ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങി ബിജെപി

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തീവ്ര ഹിന്ദുത്വ നിലപാടില്‍ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന ബിജെപി നേതൃത്വം. തീവ്ര ഹിന്ദുത്വ നിലപാട് തുടരുന്നത് ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോടടുക്കുന്നതിന് തടസമാകുന്നുവെന്ന് ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉള്‍പ്പെടെയുള്ളവരാണ് ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി സഹകരിക്കണമെങ്കില്‍ തീവ്ര ഹിന്ദുത്വ നിലപാടില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായപ്പെട്ടത്. പാര്‍ട്ടി ആരംഭിച്ചതു മുതല്‍ തുടരുന്ന ഹിന്ദു രീതികള്‍ ഉള്‍ക്കൊള്ളാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയണമെന്നില്ലെന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. കേരളത്തിലെ സാഹചര്യത്തില്‍ വിചാരമല്ല വിവേകമാണ് വേണ്ടതെന്നും ഭാരവാഹി യോഗത്തില്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഹിന്ദുത്വം അടിസ്ഥാന തത്വമാണെന്ന് യോഗത്തില്‍ പ്രഭാരി സി.പി.രാധാകൃഷ്ണന്‍ വ്യക്തമാക്കി. മുഴുവന്‍ ഹിന്ദു വിഭാഗങ്ങളിലേക്കും പാര്‍ട്ടി എത്തിയിട്ടില്ലെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലേക്കിറങ്ങാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കാനും തീരുമാനമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.