മേരി സിന്ദഗി; അവര്‍ പാടുന്നത് സ്ത്രീകള്‍ക്ക് കരുത്തേകുന്ന ഉണര്‍ത്തുപാട്ടുകള്‍

മേരി സിന്ദഗി; അവര്‍ പാടുന്നത് സ്ത്രീകള്‍ക്ക് കരുത്തേകുന്ന ഉണര്‍ത്തുപാട്ടുകള്‍

പെണ്‍പോരാട്ടങ്ങളുടേയും അതിജീവനങ്ങളുടേയുമൊക്കെ പല തരത്തിലുള്ള കഥകളും ജീവിത യാഥാര്‍ത്ഥ്യങ്ങളുമൊക്കെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്തിലും ഏതിലും സ്ത്രീ സാന്നിധ്യങ്ങളും പ്രകടമായി തുടങ്ങി. എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് വികൃതമായ ചില വിളിപ്പേരുകള്‍ ചാര്‍ത്തി കൊടുക്കുന്നവരും നമുക്ക് ഇടയില്‍ ഉണ്ട്. പെണ്ണെഴുത്തുകളെയും പെണ്‍പാട്ടുകളെയും പെണ്‍സിനിമകളെയുമെല്ലാം വിമര്‍ശന വിധേയമാക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. സ്ത്രീസാന്നിധ്യത്തെ വിമര്‍ശിക്കുന്നവര്‍ അറിയേണ്ട ഒന്നാണ് മേരി സിന്ദഗി എന്ന ബാന്‍ഡ്.

പൂര്‍ണ്ണമായും സ്ത്രീകള്‍ മാത്രമുള്ള ഒരു ബാന്‍ഡാണ് മേരി സിന്ദഗി. അതായത് സ്ത്രീകള്‍ എഴുതി, സ്ത്രീകള്‍ സംഗീതം നല്‍കി, സ്ത്രീകള്‍ അവതരിപ്പിക്കുന്ന പാട്ടുകള്‍. എല്ലാത്തിലും പെണ്‍കരുത്തിന്റെ പ്രതിഫലനം തന്നെ. ഇതു മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇവരുടെ പാട്ടുകള്‍ക്ക്. സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതാണ് ഇവരുടെ പാട്ടുകളൊക്കെയും. സ്വപ്‌നങ്ങളെ തളച്ചിടാതെ ഉയര്‍ന്ന് പറക്കാന്‍ സ്‌ക്രീകള്‍ക്ക് കരുത്തേകുന്ന ഉണര്‍ത്തു പാട്ടുകള്‍.

2010 ലാണ് മേരി സിന്ദഗി എന്ന ബാന്‍ഡിന്റെ തുടക്കം. ആദ്യകാലത്ത് പലപ്പോഴായി ബാന്‍ഡില്‍ പലരും ചേര്‍ക്കപ്പെടുകയും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു കുടുംബം പോലെയായി മേരി സിന്ദഗി എന്ന ബാന്‍ഡ്. ജയ തിവാരിയാണ് ബാന്‍ഡി ലീഡ് സിങര്‍. പാട്ട് എഴുതുന്നതിലും പ്രതിഭ തെളിയിച്ചിരിക്കുന്ന ജയ തിവാരി.

മേരി സിന്ദഗി ബാന്‍ഡിലെ ഓരോ പാട്ടുകളും ഏറെ പ്രത്യേകത നിറഞ്ഞവയാണ്. ഒരു പെണ്‍കുട്ടിയുടെ അല്ലെങ്കില്‍ ഒരു സ്ത്രീയുടെ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന കാര്യങ്ങളാണ് ഈ പാട്ടുകളില്‍ നിറയുന്നത്. പലപ്പോഴും ഭ്രൂണഹത്യ, ശൈശവ വിവാഹം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗാര്‍ഹിക പീഡനം എന്നിവയും പലപ്പോഴും ഇവരുടെ പാട്ടുകള്‍ക്ക് വിഷയമാകുന്നു. നൂറുകണക്കിന് ഷോകള്‍ മേരി സിന്ദഗി ബാന്‍ഡ് ഇതിനോടകംതന്നെ അവതരിപ്പിച്ചുകഴിഞ്ഞു. നൂറോളം പാട്ടുകളും തയാറാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.