കോവിഡ് സൗദിയില്‍ 14 പേരും കുവൈറ്റില്‍ 18 പേരും മരിച്ചു

കോവിഡ് സൗദിയില്‍ 14 പേരും കുവൈറ്റില്‍ 18 പേരും മരിച്ചു

ജിസിസി: യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ച് നാല് പേർ മരിച്ചു. 1529 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1506 ആണ് രോഗമുക്തർ. 290542 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 647182 പേരാണ് കോവിഡ് ബാധിതരായത്. 625332 പേർ രോഗമുക്തി നേടി. 1853 ആണ് മരണസംഖ്യ.



സൗദി അറേബ്യയില്‍ ഇന്നലെ 14 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1133 ആണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം. 1582 പേർക്ക് രോഗമുക്തി നേടാനായി. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. 328 പേരില്‍. മക്കയില്‍ 245 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 205 പേരിലും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 498906 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 479709 പേർ രോഗമുക്തി നേടി. 7947 ആണ് ആകെ മരണസംഖ്യ.


ബഹ്റിനില്‍ 119 പേരിലാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 215 ആണ് രോഗമുക്തരുടെ എണ്ണം. ആക്ടീവ് കേസുകള്‍ 1324. ഇതില്‍ തന്നെ 49 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതുവരെ 264340 പേരാണ് രോഗമുക്തിനേടി. 1374 പേരാണ് മരിച്ചത്.


കുവൈറ്റില്‍ 1617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1737 പേർ രോഗമുക്തി നേടി. 18 മരണമാണ് ഇന്നലെ കുവൈറ്റില്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2089 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.


ഖത്തറില്‍ രാജ്യത്തേക്ക് എത്തിയ 60 പേരിലും താമസക്കാരായ 84 പേരിലും കോവിഡ് സ്ഥിരീകരിച്ചു. 123 ആണ് രോഗമുക്തർ. 1550 ആണ് ആക്ടീവ് കേസുകള്‍. മരണമൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.