വത്തിക്കാൻ സിറ്റി: കുടലിനെ ബാധിക്കുന്ന ‘ഡിവർട്ടിക്യുലർ സ്റ്റെനോസിസ്’ രോഗത്തെത്തുടര്‍ന്ന ശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാന്‍സിസ് പാപ്പ(84) റോമിലെ ജെമ്മെല്ലി ആശുപത്രിയിൽ കഴിയുകയാണ്. മാര്‍പാപ്പയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
അതേസമയം ഞായറാഴ്ച തോറും നടത്തപ്പെടുന്ന ആശിർവാദ പ്രാർത്ഥനയ്ക്ക് മുടക്കം കൂടാതെ നാളെ ആശുപത്രിയിൽ നിന്ന് പാപ്പ പ്രാർത്ഥന നയിക്കും. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.
വത്തിക്കാൻ സമയം രാവിലെ 11.55ന് കർത്താവിന്റെ മാലാഖയെന്ന പ്രാർത്ഥന ആരംഭിക്കും. റോമിലെ ഏറ്റവും ഉയർന്ന കുന്നിൻ പ്രദേശമായ മോണ്ടെ മാരിയോയിലാണ് ജെമല്ലി യൂണിവേഴ്‌സിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്.
വൻകുടലിന്റെ ഉൾഭാഗത്ത് സഞ്ചികളുടെ രൂപത്തിൽ ചെറിയ മുഴകൾ രൂപപ്പെടുന്ന ‘ഡിവർട്ടിക്യുലർ സ്റ്റെനോസിസ്’ രോഗത്തെ തുടർന്ന് ഞായറാഴ്ചയാണ് പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റോമിലുള്ള ജെമെല്ലി ആശുപത്രിയിലാണ് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നത്.
മാര്‍പാപ്പയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഏഴു ദിവസം ആശുപത്രിയില്‍ത്തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അതിനാലാണ്, ഞായറാഴ്ച തോറുമുള്ള ആശിർവാദ പ്രാർത്ഥനയ്ക്ക് മുടക്കം വരുത്താതെ പാപ്പ നാളെ ആശുപത്രിയിൽനിന്ന് നയിക്കുന്നത്. അതേസമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രി മുറിയിലെ ചാപ്പലിൽ തന്നെ ശുശ്രൂഷിക്കുന്നവരോടൊപ്പം പാപ്പ ദിവ്യബലി അർപ്പിച്ചെന്ന് മത്തെയോ ബ്രൂണി പറഞ്ഞു.
‘എല്ലാവരുടെയും കരുതലിനും പ്രാർത്ഥനയ്ക്കും പാപ്പ നന്ദി അറിയിച്ചതായും പ്രാർത്ഥന ഇനിയും തുടരണമെന്ന് ആവശ്യപ്പെട്ടതായും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അറിയിച്ചു. ആരോഗ്യപരമായ പുരോഗതി ഫ്രാൻസിസ് പാപ്പായ്ക്ക് ഉണ്ടാകുന്നുണ്ട്. സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ചികിത്സ തുടരുകയും ചെയ്യുന്നു. ആശുപത്രിയിലെ ഇടനാഴിയിലൂടെ പാപ്പ നടക്കുകയും പുസ്തകങ്ങൾ വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ ബ്രൂണി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.