അമേരിക്ക : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ തോറ്റാൽ രാജ്യം തന്നെ ചിലപ്പോൾ വിട്ടേക്കുമെന്ന് റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയോടാണ് താൻ മത്സരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തോറ്റാൽ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ഡോമാക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ മറുപടി.
'ഞാൻ തോറ്റാൽ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ' എന്നാണ് മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞത്. 'ഫ്ളോറിഡ എനിക്ക് നഷ്ടപ്പെട്ടാൽ എനിക്ക് ദേഷ്യം വരും' എന്ന് മറ്റൊരു റാലിയിൽ പറഞ്ഞു. 'ഞാൻ തോറ്റാൽ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങൾ പിന്നെ ഒരിക്കലും കാണില്ല' എന്നാണ് നോർത്ത് കരോലിനയിൽ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്.
ഒടുവിൽ പറഞ്ഞത് ഇങ്ങനെ- 'ഞാൻ പരാജയപ്പെട്ടാൽ എന്തുചെയ്യുമെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോൾ ഞാൻ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല', ട്രംപ് പറഞ്ഞു. ജോ ബൈഡനും കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തിന്റെ വാതിൽ ക്രിമിനലുകൾക്കായി തുറന്നുകൊടുക്കും എന്നാണ് കുടിയേറ്റ വിഷയം ചൂണ്ടിക്കാട്ടി ട്രംപ് ആവർത്തിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.