ദുബായ് സെന്റ്. മേരീസ് ദേവാലയത്തിന്റെ 2021 -2022 അധ്യയന വർഷത്തേക്കുള്ള വിശ്വാസ പരിശീലന ക്ലാസിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ദുബായ് സെന്റ്. മേരീസ്  ദേവാലയത്തിന്റെ 2021 -2022  അധ്യയന വർഷത്തേക്കുള്ള വിശ്വാസ പരിശീലന ക്ലാസിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ദുബായ്: ദുബായിൽ സീറോ - മലബാർ കമ്മ്യൂണിറ്റി നടത്തിവരുന്ന വിശ്വാസപരിശീലന ക്ലാസിന്റെ 2021 -2022 അധ്യയന വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ദുബായ് സെന്റ്. മേരീസ് ദേവാലയത്തിന്റെ കീഴിൽ ഓൺലൈനായി നടത്തപ്പെടുന്ന ക്ലാസിൽ എല്ലാ കുട്ടികൾക്കും പങ്കെടുക്കാനാവും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒൻപത് മുതൽ 11 വരെയാണ് ഓൺലൈനിൽ ക്ലാസുകൾ നടത്തപ്പെടുന്നത്. പരിചയ സമ്പന്നരായ അധ്യാപകർ ഇംഗ്ലീഷിലാണ് ക്ലാസുകൾ എടുക്കുന്നത്.

സീറോ-മലബാർ ക്രമത്തിൽ മാമ്മോദീസ നൽകുന്നതോടൊപ്പം ആത്മീയ വളർച്ചയുടെ ഭാഗമായ കൂദാശകൾ (കുമ്പസാരം , ആദ്യകുർബാന , സ്ഥൈര്യലേപനം) സീറോ-മലബാർ ക്രമത്തിൽ നൽകിവരുന്നു. കൂദാശകളുടെ പ്രത്യേകതകളും അവ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ നല്ല രീതിയിൽ പരിശീലിപ്പിച്ചതിന് ശേഷമാണ് അവർക്കു അവ നൽകുന്നത്.

കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിൽ കലാമത്സരങ്ങളും ടാലെന്റ് ഷോകളും എല്ലാ വർഷവും നടത്തപ്പെടുന്നുണ്ട്. മാർത്തോമാ ശ്ലീഹാ പകർന്നു തന്ന പാരമ്പര്യവും അനുഷ്ഠാനങ്ങളും വിശ്വാസ പ്രമാണങ്ങളും വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് ഓരോ നസ്രാണിയുടെയും കടമയാണ്.

നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന ആഹ്വാനം തോമാസ്ലീഹാക്ക് ഈശോയിലുണ്ടായിരുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണ്. നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതും അതെ ആഹ്വാനമാണ്. അതിലൂന്നി നിന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ മഹത്തായ സീറോ-മലബാർ പാരമ്പര്യത്തിലൂടെ വളർത്താം. അതിന് വിശ്വാസപരിശീലന ക്ലാസുകൾ അനിവാര്യമാണ്.

2021 -2022 അധ്യയന വർഷത്തേക്കുള്ള രജിസ്‌ട്രേഷനായി ദുബായ് സെന്റ്. മേരീസ് ദേവാലയത്തിന്റെ http://www.saintmarysdubai.org/ എന്ന ലിങ്കിലൂടെയോ, http://www.syromalabardubai.org/ എന്ന സീറോ-മലബാർ ദുബായ് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിലൂടെയോ, അതുമല്ലെങ്കിൽ സീറോ-മലബാർ അഡ്മിൻ ടീമിനെ നേരിട്ട് വിളിച്ചോ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

അഡ്മിഷനുവേണ്ടി വിളിക്കേണ്ട നമ്പർ 0505532770 ജോഷി മാത്യു, 050 8412307 സ്റ്റീഫൻ ജോയ്, 0505657906 ബെന്നി തോമസ്, 50 758 0764 തോമസ് വർഗീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.