സിനോഫോം വാക്സിനെടുത്തവ‍ർക്ക് ഫൈസർ ബൂസ്റ്റർ ഡോസെടുക്കാമെന്ന് ഡിഎച്ച്എ

സിനോഫോം വാക്സിനെടുത്തവ‍ർക്ക് ഫൈസർ ബൂസ്റ്റർ ഡോസെടുക്കാമെന്ന് ഡിഎച്ച്എ

ദുബായ്: കോവിഡ് പ്രതിരോധനത്തിനായി സിനോഫാം വാക്സിനെടുത്തവർക്ക് ഫൈസർ വാക്സിന്‍റെ ബൂസ്റ്റർ ഡോസെടുക്കാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. സിനോഫാം വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് എടുക്കാന്‍ സാധിക്കുക. എന്നാല്‍ നിലവില്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമാണ് മൂന്ന് മാസം കഴിഞ്ഞുളള ബൂസ്റ്റർ ഡോസ് നല്‍കുന്നത്. ഏത് എമിറേറ്റില്‍ നിന്നുളളവർക്കും വാക്സിനെടുക്കാം. യുഎഇ സ്വദേശികളുടെ ഗാർഹിക സഹായികള്‍ക്കും 50 വയസുകഴിഞ്ഞ താമസക്കാർക്കും ബൂസ്റ്റർ വാക്സിനായി അപേക്ഷിക്കാമെന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിക്കുന്നത്. ആരോഗ്യ പരിശോധനങ്ങള്‍ക്ക് ശേഷം ഡോക്ട‍ർമാരുടെ നിർദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ബൂസ്റ്റർ ഡോസ് എടുക്കാമെന്നാണ് അറിയിപ്പ്.

എന്നാല്‍ അബുദബിയില്‍ സിനോ വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് ബൂസ്റ്റർ ഡോസ് എടുക്കാന്‍ സാധിക്കുക. ഫൈസറിന്‍റെ ഒരു ഡോസ് മാത്രമാണ് ബൂസ്റ്ററായി എടുക്കേണ്ടത്. എന്നാല്‍ ചില സന്ദർഭങ്ങളില്‍ ഡോക്ടർ മാരുടെ നിർദ്ദേശ പ്രകാരം രണ്ട് ഡോസും സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം അബുദബിയിലെ ആരോഗ്യമേഖലയില്‍ നിന്നുളളവർക്ക് സിനോഫാം വാക്സിന്‍റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

ദുബായില്‍ ഡിഎച്ച്എയുടെ ആപ്പ് മുഖാന്തിരമോ 800342 എന്ന വാട്സ് അപ്പ് നമ്പറിലൂടെയോ വാക്സിനേഷനായി അപ്പോയിന്റ്മെന്റ് എടുക്കാം.
അബുദബിയില്‍ സേഹയുടെ ആപ്പിലൂടെ 80050 എന്ന ഉപഭോക്തൃസേവന നമ്പറിലൂടെയോ അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.