കൊച്ചി : കോൺവെന്റിൽ തുടരാൻ അനുവദിക്കില്ലെന്നും പുറത്ത് താമസിച്ചാൽ പോലീസ് സംരക്ഷണം അനുവദിക്കാമെന്നും ലൂസി കളപ്പുരക്കലിനോട് പറഞ്ഞ ഹൈക്കോടതി നിർദേശം താൻ അംഗീകരിക്കുന്നില്ല എന്ന് പത്രക്കാരോട് പറഞ്ഞ ലൂസിയെ ട്രോളുന്ന ഫേസ്ബുക് പോസ്റ്റുകൾ ശ്രദ്ധേയമാകുന്നു. ഇത് സംബന്ധിച്ച് " നിങ്ങൾ ആരെയെങ്കിലും അനുസരിക്കുമോ ലൂസി" എന്ന ചോദ്യവുമായി ഇടുക്കി സ്വദേശിനിയായ സിസ്റ്റർ സോണിയ തെരേസിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയി.
ലൂസി കളപ്പുരയുടെ പേരിൽ കത്തോലിക്കാ സഭയെയും ക്രൈസ്തവ സന്യാസത്തെയും അടച്ചാക്ഷേപ്പിക്കുന്ന ചില മാധ്യമങ്ങളെയും സിസ്റ്റർ തന്റെ പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.
സിസ്റ്റർ സോണിയ തെരേസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ നൽകുന്നു.
സ്വന്തം കണ്ണിലെ തടി എടുക്കാതെ അപരൻ്റെ കണ്ണിലെ കരട് എടുക്കാൻ പരിശ്രമിക്കുന്ന ഏഷ്യാനെറ്റിലെ മാധ്യമ ജഡ്ജി അല്ല കേരള ഹൈക്കോടതിയിൽ ഉള്ളതെന്ന് ഇപ്പോൾ ചിലർക്ക് ഒക്കെ മനസ്സിലായി തുടങ്ങി... കൂടെ താമസിക്കുന്ന 6 സന്യസ്തരുടെ മൗലിക അവകാശങ്ങളെ ചവിട്ടി തൂത്തിട്ട് തോന്നിയ പോലെ നടക്കുന്ന ഒരുവൾക്ക് നീതി വേണം എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്...!!
മഠത്തിലെ സുപ്പീരിയറിനെ അനുസരിക്കാൻ എനിക്ക് മനസ്സില്ല... പ്രൊവിൻഷ്യാൾ അമ്മയെ അത്രയും പോലും അനുസരിക്കാൻ എനിക്ക് പറ്റില്ല, കാരണം അവർ എൻ്റെ ബാച്ചുകാരിയാണ്... പിന്നെ ഞാൻ ജനറാളമ്മയെയും അനുസരിക്കില്ല... പിന്നെ റോമിലെ പോപ്പ്, പോകാൻ പറ പുള്ളിയോട്... എനിക്ക് പോപ്പിനെ ഒന്നും അനുസരിക്കാൻ പറ്റില്ല... ഹൈക്കോടതി ജഡ്ജി പറഞ്ഞാലും ഈ ലൂസി അനുസരിക്കില്ല... സത്യത്തിൽ ആരെയെങ്കിലും നിങ്ങൾ അനുസരിക്കുമോ..?
ആരും എന്നെ ആരെയും അനുസരിക്കാൻ നിർബന്ധിക്കരുത്. എനിക്ക് എൻ്റെ ഇഷ്ടം പോലെ നടക്കണം... പ്ലീസ്...🥴
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.