സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 28, ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു

 സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 28, ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സിക്ക കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി.

തിരുവനന്തപുരത്തെ ആനയറ ക്ലസ്റ്ററിന് പുറത്തും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. 16 പേര്‍ക്ക് നെഗറ്റീവ് ആണെന്നും പരിശോധനയില്‍ കണ്ടെത്തി.

അതിനിടെ സിക്ക വൈറസ് ബാധ പകരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 നാണ് യോഗം. രോഗം പടരുന്നത് തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.