കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷാ ട്രയല്‍ റണ്‍; വിജയിച്ചാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷാ ട്രയല്‍ റണ്‍; വിജയിച്ചാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

തൃശ്ശൂര്‍: മണ്ണുത്തി കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ നടക്കും. ഉച്ചയ്ക്ക് ശേഷം അഗ്‌നിരക്ഷാ സേനയാണ് ട്രയല്‍ റണ്‍ നടത്തുക. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ചൊവ്വാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ട്രയല്‍ റണ്ണിന് മുന്നോടിയായി അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ ദിവസത്തെ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.