ക്രൈസ്തവരുടെ പ്രശ്ന പരിഹാരത്തിനായി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം

ക്രൈസ്തവരുടെ പ്രശ്ന പരിഹാരത്തിനായി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം

കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെയും നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നു. പന്ത്രണ്ട് അംഗ യുവജന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

2020 മെയ് മാസം മുതൽ 2021 ജൂൺ മാസം വരെ ഇന്ത്യയിലെ ക്രൈസ്തവർ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പ്രത്യേകമായി പഠനം നടത്തിയ ശേഷം യു എൻ സെക്രട്ടറി ജനറലിനും ഇന്ത്യൻ പ്രസിഡൻ്റിനും പ്രധാന മന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും ഈ റിപ്പോർട്ടിൻ്റെ ഓരോ കോപ്പി വീതം സമർപ്പിക്കും.

ഉത്തർ പ്രദേശിൽ ട്രയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകളെ മതപരിവർത്തകരാണെന്ന കുറ്റം ആരോപിച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിട്ട സംഭവവത്തിൻ്റെയും, നീതിക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ നേരെ എൻ. ഐ. എ. സ്വീകരിച്ച നടപടിയുടെയും, ഡൽഹിയിലെ ലിറ്റിൽ ഫ്ലവർ കാത്തോലിക്കാ ദേവാലയം പൊളിച്ച് മാറ്റിയ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ നടപടിയുടെയും അടിസ്ഥാനത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് തയ്യാറാക്കാൻ കാർലോ യൂത്ത് ആർമി മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്ത്യയിലെ ഭരണകൂടം അനുശാസിക്കുന്ന പോലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്തുന്നതിനുമായി ഈ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും.

ക്രൈസ്തവരായ ഓരോ യുവജനങ്ങൾക്കും https://forms.gle/kCJx5WeRiAdwuMwH7എന്ന ഗൂഗിൾ ഫോമിൽ ഒപ്പ് വെച്ച് ഇതിൽ പങ്കാളിയാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.