ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. മസാജ് യന്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ വിവിധ നിറത്തിലുള്ള എം.ഡി.എം.എ ഗുളികകളാണ് പിടിച്ചെടുത്തത്. ബെല്‍ജിയത്തില്‍നിന്നാണ് 1.98 കിലോ ഗ്രാം മയക്കുമരുന്ന് അടങ്ങുന്ന പാക്കേജ് എത്തിയത്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിെന്റ ബംഗളൂരുവിലെ ഏജന്‍റുകള്‍ക്കായി എത്തിച്ചതാണ് പാക്കേജ് എന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിവരം.
ഇലക്ട്രിക് ഫൂട്ട് മസാജ് യന്ത്രത്തിെന്റ അകത്ത് ഒളിപ്പിച്ച നിലയില്‍ വിമാനത്താവളത്തിലെ കൊറിയര്‍ കേന്ദ്രത്തില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാര്‍ഗോ വിഭാഗത്തില്‍ എത്തിയ പാക്കേജില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ മസാജ് യന്ത്രം പൊളിച്ചതിെന്റ ലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് ഇതു തുറന്നതോടെ വയലറ്റ്, പച്ച നിറങ്ങളിലുള്ള ഗുളികകള്‍ യന്ത്രത്തിനകത്ത് പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നിലുള്ളവരെ കുറിച്ച് അന്വഷിച്ചുവരുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.