കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കമായി

കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കമായി

  • കെ.എസ്. ആർ.ടി.സിയിൽ ന്യൂ ജെനറേഷൻ ടിക്കറ്റ് മെഷീനുകൾ വരുന്നു
  • ടെന്റർ നടപടികൾ ആരംഭിച്ചു ​
  • രണ്ട് വർഷം കൊണ്ട് പൂർണമായി കമ്പ്യൂട്ടർ വത്കരണത്തിലേക്ക് # നവീകരണത്തിനായി 16.98 കോടി രൂപ സർക്കാർ അനുവദിച്ചു.

തിരുവനന്തപുരം; സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സർക്കാർ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയിൽ സമ്പൂർണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചതായി ​ഗതാ​ഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്കുമായി ചേർന്ന് വൈക്കിൽ ട്രാക്കിം​ഗ് സിസ്റ്റം നടപ്പിലാക്കാൻ കരാറിലേർപ്പെട്ടു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതിന്റെ തുടർച്ചയെന്നോളം അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകൾ വാങ്ങുന്നതിനുള്ള ടെന്റർ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇത് കൂടാതെ യാത്രാക്കാർക്ക് സൗകര്യപ്രദമായി ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനൊപ്പം പേയ്മെന്റുകൾ നടത്തുന്നതിനും, വിവിധ മൂല്യത്തിലുള്ള സേവനങ്ങൾ ലഭിക്കുന്നതിനുമുള്ള സ്മാർട്ട് കാർഡുകളും കെ.എസ്.ആർ.ടി.സി ഇതോടൊപ്പം അവതരിപ്പിക്കും. അടുത്ത മാർച്ച് 31 ന് അകം തന്നെ ജി‌പി‌ആര്‍‌എസ്, ആര്‍എഫ്ഐഡി, ബ്ലൂടൂത്ത് തുടങ്ങിയവ ലഭ്യമായ 5500 എണ്ണം ഇടിഎമ്മുകള്‍ കെ‌എസ്‌ആര്‍‌ടി‌സിയിൽ ലഭ്യമാക്കും. രണ്ട് വർഷത്തിനകം പൂർണമായും കമ്പ്യൂട്ടർ വത്കരണം നടത്തുന്ന കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാനും , യാത്രാക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സഞ്ചാര അനുഭവം ലഭ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ഇതിനകം തന്നെ ചീഫ് ഓഫിലെ ശമ്പളം സ്പാർക്കിലേക്ക് മാറ്റിയതായി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. അടുത്ത ജനുവരി 1 മുതൽ എല്ലാ ഡിപ്പോകളിലും സ്പാർക്ക് ഏർപ്പെടുത്താനും, തുടർന്ന് ഏപ്രിൽ 1 മുതൽ സ്പാർക്കിൽ മാത്രം പൂർണമായി സ്പാർക്ക് വഴി മാത്രമാകും ശമ്പളം നൽകുക. കമ്പ്യൂട്ടർ വത്കണത്തിന്റെ ഭാ​ഗമായി ന്യൂ ജെനറേഷൻ ടിക്കറ്റ് മെഷീനുകളിൽ അടക്കമുള്ള ടെന്ററിൽ പങ്കെടുക്കുന്ന കമ്പിനികൾ ഡാറ്റാ വിശകലനം ചെയ്യുന്നതിനും , ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന തരത്തിലുള്ള അനുബന്ധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകൾ ഉൾപ്പെടെ ലഭ്യമാക്കണമെന്ന് സിഎംഡി അറിയിച്ചു. ഇതിനോടൊപ്പം പുറത്തിറക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകൾ റീചാർജോ ടോപ്പ് അപ്പോ ചെയ്ത് ഇഷ്ടമുള്ള സൗകര്യം തിരഞ്ഞെടുക്കാൻ കഴിയുന്നതാണ്. ഓണ്‍ ‌ലൈന്‍, കിയോസ്‌ക്കുകള്‍, ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റീചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. കൂടാതെ എയര്‍ ലൈന്‍ ബുക്കിംഗിന് സമാനമായി ഒറ്റയടിക്ക് ഒന്നിലധികം മേഖലകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുമാണ്. ഈ ഇടിഎമ്മുകള്‍ നിലവിലുള്ള ഓണ്‍-ലൈന്‍ പാസഞ്ചര്‍ റിസര്‍ വേഷന്‍ സിസ്റ്റവുമായി (ഒപിആര്‍‌എസ്) സംയോജിപ്പിച്ച് തത്സമയ ബുക്കിംഗ് ലഭ്യമാക്കുമെന്നും സിഎംഡി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റായ keralartc.com ലും ഇ-ടെണ്ടര്‍ വെബ് സൈറ്റായ etenders.kerala.gov.in വെബ്സൈറ്റുലും ലഭ്യമാണ്.

കഴിഞ്ഞ 2013 ൽ കെ.എസ്.ആർ.ടി.സി 5000 ഇലക്ട്രോണിക് ടിക്കറ്റ് മിഷീനുകളാണ് വാങ്ങിയിരുന്നത്. അതിൽ ഉള്ള 3000 രത്തോളം ടിക്കറ്റ് മിഷനുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ മിഷീനുകളോടൊപ്പം 10 രൂപ, മുതലുള്ള റീചാർജ് കാർഡുകളും അവതരിപ്പിക്കും. ഇനി മുതൽ സീസൺ ടിക്കറ്റ് , പാസുകൾ ,കൺസഷൻ ടിക്കറ്റുകളെല്ലാം കാർഡ് രൂപത്തിലേക്ക് മാറ്റുന്ന ബൃഹത് പദ്ധതിയാണ് കെ.എസ്. ആർ.ടി.സി നടപ്പിലാക്കാൻ പോകുന്നത്.

കച്ചവട സ്ഥാനപങ്ങളിലൂടെ കാർഡുകൾ വിൽക്കാനാകുള്ള സൗകര്യം ഒരുക്കും. രണ്ട് വർഷത്തിനകം കാഷ്ലെസ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കുകയാണ് കെ.എസ്. ആർ.ടി.സിയുടെ ലക്ഷ്യമെന്നും സിഎംഡി അറിയിച്ചു. കെ.എസ്.ആർ.ടി.സി പുറത്തിറക്കുന്ന ഒരു കാർഡിന് 40 രൂപയോളം വിലവരും. കാർഡിൽ പരസ്യങ്ങൾ നൽകാനായാൽ ഈ കാർഡുകൾ ആവശ്യക്കാർക്ക് സൗജന്യമായോ , അല്ലെങ്കിൽ ചെറിയ തുകക്കോ നൽകാനാണ് ഉദ്ദേശിക്കുന്നത്. പരസ്യത്തിലൂടെയാണ് വരുമാനം നേടാൻ ലക്ഷ്യമിടുന്നത്. വാണീജ്യ സ്ഥാപനങ്ങൾക്ക് കാർഡിൽ പരസ്യം ചെയ്യാനാകും. ബാങ്കുകളുമായി ചിപ്പ് എംബർഡ് ചെയ്ത് കഴിഞ്ഞാൽ കാർഡുകൾ ക്രഡിറ്റ്, ഡെബിറ്റ് കാർഡായോ ഉപയോ​ഗിക്കാം. ഘട്ടം ഘട്ടമായി ഒരു കാർഡ് വൺ നേഷൻ എന്ന നിലയിലേക്ക് കാർഡ് ഉയർത്തും. ഓപ്പൺ ലൂപ്പ് കാർഡ് പൊതുവായി ഉപയോ​ഗിക്കാനായുള്ള പ്രശ്നം കണക്ടിവിക്ടിയാണ് നിലവിലെ പ്രശ്നം . അത് പരിഹരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കണക്ടിവിക്ടി ടെസ്റ്റ് ട്രയൽ നടത്തും. കണക്ടിവിക്ടി ടെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചാൽ വിശദമായ ട്രയൽ റണിന് ശേഷം ഓപ്പൻ ലൂപ്പ് കാർഡ് തലസ്ഥാനത്ത് സിറ്റി സർവ്വീസിൽ നടപ്പിലാക്കുന്ന കാര്യവും പരി​ഗണനയിൽ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.