യുഎഇ യാത്രാ വിലക്ക് തുടരും; അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് ഇല്ലെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

യുഎഇ യാത്രാ വിലക്ക് തുടരും; അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് ഇല്ലെന്ന് യുഎഇ  സിവില്‍ ഏവിയേഷന്‍ അതോറിറ്റി

അബുദാബി: പ്രവാസി ഇന്ത്യക്കാരുടെ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാ വിലക്ക് യുഎഇ വീണ്ടും നീട്ടി. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് ഉണ്ടാകില്ലെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. ഈ മാസം 31 വരെ ഇന്ത്യയില്‍ നിന്നടക്കം സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് നേരത്തെ അറിയിച്ചിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ വ്യോമയാന മന്ത്രാലയം ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല.

കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ശക്തമായതോടെയാണ് യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ഏപ്രില്‍ 24 മുതല്‍ പത്ത് ദിവസത്തേയ്ക്കായിരുന്നു വിലക്ക്. പിന്നീട് മെയ് 14 വരെ നീട്ടി. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ യാത്രാ വിലക്ക് പിന്നേയും നീട്ടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.