കൊവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ രാജ്യത്ത് രണ്ടാമത് കേരളം

കൊവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കില്‍ രാജ്യത്ത് രണ്ടാമത് കേരളം

ന്യൂഡല്‍ഹി : കൊവിഡ്- 19 മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാമത്. ബിഹാറാണ് ഒന്നാമത്. കേരളത്തിനൊപ്പം അസാമുമുണ്ട്.

പത്ത് ലക്ഷം പേരില്‍ ആറ് മരണമാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും അസാമിലും ഇത് പത്ത് ലക്ഷം പേരില്‍ പത്ത് ആണ്. ബിഹാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ കുറവാണ്. 0.9 ശതമാനം ആണ് ബിഹാറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗുജറാത്തും (1.8 ശതമാനം) ഉത്തര്‍ പ്രദേശുമാണ് (4.3 ശതമാനം) തൊട്ടുപിന്നിലുള്ളത്.

കൊവിഡ് കേസുകളുടെ വളര്‍ച്ചാ നിരക്കും ബിഹാറിലാണ് കുറവ്; 1.3 ശതമാനം. ഗുജറാത്തും തമിഴ്‌നാടുമാണ് രണ്ടുംമൂന്നും സ്ഥാനങ്ങളില്‍. അതേസമയം, ദേശീയതലത്തിലെ വളര്‍ച്ചാ നിരക്ക് ശരാശരി 2.14 ശതമാനമാണ്.

അതേസമയം, പത്ത് ലക്ഷം പേരില്‍ 10,343 കേസുകളുമായി ഡല്‍ഹിയാണ് മുന്നില്‍. പത്ത് ലക്ഷം പേരിലെ മരണ നിരക്കും ഡല്‍ഹിയിലാണ് കൂടുതല്‍.

ആഗസ്റ്റ് ആദ്യം വരെ രാജ്യത്ത് ഏറ്റവും കുറഞ്ഞ ടെസ്റ്റ് നിരക്ക് ബിഹാറിലായിരുന്നു. പത്ത് ലക്ഷം പേരിലെ കുറഞ്ഞ പരിശോധനാ നിരക്കാണ് ബിഹാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിശോധനാ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 1.53 ലക്ഷം സാമ്ബിളുകളാണ് ബിഹാറില്‍ പരിശോധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.