അബുദാബി: എമിറേറ്റിലെ പൊതുജനാരോഗ്യ വിഭാഗമായ സേഹയുടെ നേതൃത്വത്തില്‍ വാരാന്ത്യ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ശനിയാഴ്ച പ്രവർത്തിക്കുന്ന ഈ ക്ലിനിക്കുകള്‍ കൂടുതല്‍ പേർക്ക് സേവനം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആരംഭിക്കുന്നത്.
സേഹയുടെ കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ്, ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, ഷെയ്ഖ് ഷെഖ്ബൂത്ത് മെഡിക്കൽ സിറ്റി, അൽ ദഫ്രയിലെ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുക. വാരാന്ത്യ അവധിയിലും ആവശ്യക്കാർക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ശനിയാഴ്ച ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
80050 എന്ന ടോൾ ഫ്രീ നമ്പറിൽ സെഹ കോൾ സെന്ററിലോ, സേ ആപ് വഴിയോ, 024102200 എന്ന ലാൻഡ്ലൈൻ നമ്പറിലോ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിവിധ വിഭാഗങ്ങളില്‍ ചികിത്സാ സൗകര്യവും ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.