ഡോ. ജോൺ തെക്കേക്കര നയിക്കുന്ന കരിയർ ഗൈഡൻസ് വെബിനാർ

ഡോ. ജോൺ തെക്കേക്കര നയിക്കുന്ന കരിയർ ഗൈഡൻസ് വെബിനാർ

കോട്ടയം : ബാംഗ്ലൂർ  സെ. ജോൺസ്   മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഫാദർ ജോൺ തെക്കേക്കര നയിക്കുന്ന കരിയർ ഗൈഡൻസ് വെബ്ബിനാർ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ജൂലൈ 31 ന്   സംഘടിപ്പിക്കുന്നു.

പരിപൂർണ്ണ സൗജന്യമാണ് പ്രവേശനം. ഗൂഗിൾ ഫോമിൽ കുട്ടികളുടെ പേര് വിവരങ്ങളും പഠിക്കുന്ന ക്‌ളാസുകളും രേഖപ്പെടുത്തുന്നത് കുട്ടികൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ സഹായിക്കുമെന്ന് പ്രവാസി അപ്പോസ്റ്റലേറ്റ് അസി ഡയറ്കടർ ഫാ. ജിജോ മാറാട്ടുകളം അറിയിച്ചു.

10, 11, 12, ഡിഗ്രി പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായിട്ടാണ് വെബ്ബിനാർ വിഭാവനം ചെയ്തിട്ടുള്ളത് , ക്‌ളാസിനു ശേഷം സംശയനിവാരണത്തിനും സൗകര്യമുണ്ടായിരിക്കും.ജൂലൈ 31 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 4.00 മണിക്കാണ് വെബ്ബിനാർ ആരംഭിക്കുന്നത്. ഈ വെബ്ബിനാറിന്റെ സംഘടനതിനായി ജോസി പാലാത്തറ , ബിജു പി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സമിതി പ്രവർത്തിച്ചു വരുന്നു . സീന്യൂസ് ലൈവ് മാധ്യമ സഹകാരിയായി ഈ സംരംഭത്തോട് ചേർന്ന് പ്രവർത്തിക്കുന്നു.

ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .

https://docs.google.com/forms/d/1I-KWEHLTXNGzEYnvYcykwVyEo9Ui4MmssazhyvE8loo/edit




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.