വടകര: വിഷു ബംബറിന്റെ ഒന്നാം സമ്മാനമായ 10 കോടി കിട്ടിയ ഭാഗ്യശാലിയെ അവസാനം കണ്ടെത്തി. തിരുവള്ളൂർ തറോമുക്കിലെ നിർമാണ തൊഴിലാളി പി.പി. ഷിജു (39) ആണ് ആ ഭാഗ്യശാലി.
വടകരയിലെ ബി.കെ ഏജൻസീസ് വിറ്റ എൽ.ബി 430240 എന്ന നമ്പറുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് ഷിജു. ആദ്യമായാണ് വലിയൊരു സംഖ്യ സമ്മാനമായി കിട്ടുന്നത്.
22-ന് നറുക്കെടുത്ത വിഷു ബംബറിന്റെ ഒന്നാം സമ്മാനം തിരുവള്ളൂരിലാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഷിജു ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചത്. ചൊവ്വാഴ്ച വിവരം പുറത്താവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.