വാഷിങ്ടണ്‍: ചരിത്രം സൃഷ്ടിച്ച ബഹിരാകാശ യാത്രയ്ക്കുശേഷം ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെ അടുത്ത ലക്ഷ്യം ചന്ദ്രന്‍. ചാന്ദ്ര ദൗത്യത്തിനുള്ള പേടകം നിര്‍മിക്കാന്‍ തന്റെ കമ്പനിയായ ബ്ലൂ ഒറിജിന് കരാര്‍ നല്‍കിയാല്‍ നാസയ്ക്ക് ചെലവിനത്തില്‍ വരുന്ന 200 കോടി ഡോളര്‍ (14,876.5 കോടി രൂപ) നല്‍കാമെന്നാണു ബെസോസിന്റെ വാഗ്ദാനം.
2024-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാവശ്യമായ പേടകം നിര്‍മിക്കാന്‍ ബെസോസിന്റെ എതിരാളിയായ വ്യവസായി എലോണ്‍ മസ്‌കിന്റെ സപേസ് എക്‌സുമായി നാസ 290 കോടി ഡോളറിന്റെ കരാറിലെത്തിയിരുന്നു. ബ്ലൂ ഒറിജിനും പ്രതിരോധ രംഗത്തെ ഭീമനായ ഡൈനെറ്റിക്‌സും സമര്‍പ്പിച്ച അപേക്ഷകള്‍ തള്ളിയാണു കരാര്‍ സപേസ് എക്‌സിനു നല്‍കിയത്. പ്രമുഖ യു.എസ് വിമാനക്കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്രോപ് ഗ്രുമ്മന്‍, ഡ്രേപര്‍ എന്നിവയുമായി സഹകരിച്ചായിരുന്നു ബ്ലൂ ഒറിജിന്‍ നാസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, നാസയുടെ സാമ്പത്തിക പ്രയാസവും സപേസ് എക്‌സിന്റെ ബഹിരാകാശ ദൗത്യങ്ങളിലെ ട്രാക് റെക്കോഡും പരിഗണിച്ച് ഇലോണ്‍ മസ്‌കിനു നല്‍കുകയാണെന്നു നാസ അറിയിക്കുകയായിരുന്നു.
ഇതില്‍ തന്നെ മാറ്റിനിര്‍ത്തി സപേസ് എക്‌സിനു കരാര്‍ നല്‍കാന്‍ ഒത്തുകളി നടന്നതായി നേരത്തെ ജെഫ് ബെസോസ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു പുതിയ തുകയും പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ബെസോസ് നാസയോട് ആവശ്യപ്പെടുകയും ചെയ്തു.
പരാതിയില്‍ അടുത്ത മാസം സര്‍ക്കാര്‍ അക്കൗണ്ടബിലിറ്റി ഓഫീസ് തീരുമാനമെടുക്കും. 1972നു ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്ന ദൗത്യം പുനഃരാരംഭിക്കാന്‍ ലക്ഷ്യമിട്ടാണു നാസ പുതിയ കരാര്‍ ഒപ്പുവെച്ചത്. യു.എസിന്റെ ആര്‍ടെമിസ് പദ്ധതിയില്‍പെടുത്തിയാണ് സപേസ് എകസ് ചാന്ദ്ര വാഹനം നിര്‍മിക്കുക. എന്നാല്‍, 'ബ്ലൂ മൂണ്‍' എന്ന പേരിലാകും ബെസോസിന്റെ വാഹനം. ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണ് ബെസോസ്. മൂന്നാമത്തെ വലിയ സമ്പന്നനാണ് മസ്‌ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.