ദുബായില്‍ സന്ദർശക വിസയിലെത്തി മാസ്കില്ലാതെ പോലീസ് പിടിയിലായപ്പോള്‍ കൈക്കൂലി വാഗ്ദാനം ചെയ്തയാള്‍ക്ക് മൂന്ന് മാസത്തെ തടവുശിക്ഷ. 3000 ദിർഹമാണ് ഇന്ത്യാക്കാരനായ ഇയാള്‍ പോലീസിന് കൈക്കൂലിയായി വാഗ്ദാനം ചെയ്തത്. അണുനശീകരണ പ്രവർത്തനങ്ങള്‍ നടന്നിരുന്ന ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജബല്‍ അലിയില്‍ വച്ച് 24 കാരനായ ഇയാള്‍ ഒരു യുവതിക്കൊപ്പം മാസ്കിടാതെ നടക്കുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പോകാന്‍ അനുവദിക്കണമെന്നും പണം നല്കാമെന്നും ഇയാള്‍ പോലീസിനോട് അഭ്യർത്ഥിച്ചു. തുടർന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ജബല്‍ അലി പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുപോവുകയുമായിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ 5000 ദിർഹം പിഴയടക്കാന്‍ ഉത്തരവിട്ട ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി മൂന്ന് മാസത്തെ തടവിന് ശേഷം ഇയാളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.