ദോഹ: ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഖത്തറിലേക്ക് വരുന്ന യാത്രാക്കാർക്കുളള മാർഗനിർദ്ദേശങ്ങളില്‍ മാറ്റം വരുത്തി ഖത്തർ. ഇന്ത്യന്‍ എംബസിയും ഇത് സംബന്ധിച്ച സ്ഥിരീകരണം ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ച അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരും രണ്ട് ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്‍റീന് വിധേയമാകണം. രണ്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാല്‍ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും.
ഖത്തറിന് പുറത്ത് നിന്ന് വാക്സിന്‍ എടുത്തവരും വാക്സിന്‍ എടുക്കാത്തവരും കോവിഡ് ഭേദമായവരും 10 ദിവസം ഹോട്ടല്‍ ക്വാറന്‍റീനില്‍ കഴിയണം. ഖത്തറിന് പുറത്തു നിന്നും അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദര്‍ശകരും (ഫാമിലി, ടൂറിസ്റ്റ്, വർക്ക്) 10 ദിവസത്തെ ഹോട്ടൽ ക്വാറന്‍റീനില്‍ കഴിയണം. വാക്സിന്‍ എടുക്കാത്ത സന്ദര്‍ശകര്‍ക്കു (കുടുംബ -ടൂറിസ്റ്റ്-ബിസിനസ് വിസ) പ്രവേശനം അനുവദിച്ചിട്ടില്ല. ഔദ്യോഗീക വിവരങ്ങള്‍ക്ക് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം യാത്രാകാര്യത്തില്‍ തിരുമാനമെടുക്കേണ്ടതാണ്.
നേരത്തെ ഇന്ത്യയില്‍ നിന്നുള്‍പ്പടെ വാക്സിനെടുത്തവർക്ക് ക്വാറന്‍റീന്‍ ഒഴിവാക്കിയിരുന്നു. പുതിയ നിർദ്ദേശം ഓഗസ്റ്റ് രണ്ടുമുതല്‍ പ്രാബല്യത്തില്‍ വരും ഇതോടെ യുഎഇയിലേക്കും സൗദിയിലേക്കും ഖത്തർ വഴി വരുന്നവർക്ക് ഹോട്ടല്‍ ക്വാറന്‍റീന്‍ നിർബന്ധമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.