മനുഷ്യരെ മാത്രം തിരഞ്ഞ് കണ്ടെത്തുന്ന ഡ്രോണ്‍; ചെലവ് 20,000 രൂപ

മനുഷ്യരെ മാത്രം തിരഞ്ഞ് കണ്ടെത്തുന്ന ഡ്രോണ്‍; ചെലവ് 20,000 രൂപ

ലോകത്തുണ്ടാകുന്ന അത്യാഹിതങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ തിരഞ്ഞ് കണ്ടെത്തുന്ന ഡ്രോൺ വികസിപ്പിച്ച് മിടുക്കികൾ. നിർമിത ബുദ്ധിയുള്ള ഡ്രോൺ തൃശുർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ നാല് വിദ്യാർഥിനികളാണ് ഇത് വികസിപ്പിച്ചത്. 20,000 രൂപ മാത്രമാണ് ഇത്തരം ഡ്രോണിന് ചെലവാകുക. സാധാരണ ഡ്രോണിന് 50,000 മുതൽ 75,000 വരെ ചെലവാകും.

തിരുവനന്തപുരത്ത് നടന്ന കേരളത്തിലെ എൻജിനീയറിങ് കോളേജുകളുടെ ഫൈനൽ ഇയർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് പ്രോജക്ട് അവാർഡും ഈ മിടുക്കികൾ സ്വന്തമാക്കി. തൃശുർ ഗവ. എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥികളായ എസ്. ലക്ഷ്മി, പി. മനാൽ ജലീൽ, വി.എൻ. നന്ദന, എസ്. ശ്രുതി എന്നിവരാണ് ഡ്രോൺ വികസിപ്പിച്ചത്.

ഒരുകിലോമീറ്റർ ഉയരത്തിലും രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലും ഡ്രോൺ പ്രവർത്തിക്കും. ഒറ്റപ്പെട്ട മേഖലകളിൽനിന്ന് മനുഷ്യരെ മാത്രം കണ്ടെത്താനും ആ വിവരം തത്സമയം പോലീസിനും അഗ്നിരക്ഷാസേനയ്ക്കും കൈമാറാനും കഴിയുന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഡ്രോണിൽ ഉൾപ്പെടുത്തിയെന്നതാണ് സവിശേഷത. 15 മിനിറ്റാണ് ഇവർ വികസിപ്പിച്ച ഡ്രോണിന്റെ പറക്കൽ സമയം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചത്. പറക്കൽ സമയം കൂടിയ ഡ്രോൺ വികസിപ്പിക്കാനാകും.

തൃശുർ കൂർക്കഞ്ചേരി സ്വദേശിയാണ് ലക്ഷ്മി. ഷൊറണൂർ സ്വദേശിയാണ് ശ്രുതി. ആലുവയിലാണ് മനാലിന്റെ വീട്. തൃശുർ കിഴക്കുമ്പാട്ടുകര സ്വദേശിയാണ് നന്ദന. ഇവരുടെ പ്രോജക്ടിനുള്ള ഫണ്ട് ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ എന്ന സംഘടനയാണ് നൽകിയത്. പങ്കെടുത്ത 27 ടീമിനെ പിന്നിലാക്കിയാണ് ഇവർ പ്രോജക്ട് അവാർഡ് നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.