ദുബായ് : ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്താരാഷ്ട്ര വ്യോമഗതാഗതത്തിനുളള നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും, യുഎഇ അടക്കം നിലവില്‍ എയർബബിള്‍ കരാർ നിലവിലുളള രാജ്യങ്ങളെ ഇത് ബാധിക്കില്ല.  കാർഗോ സർവ്വീസുകളുടെ ഗതാഗതത്തിനും തടസ്സമുണ്ടാവില്ല. 
യുഎഇ, യുകെ,കെനിയ,നേപ്പാള്‍,ഭൂട്ടാന്‍,ഫ്രാന്‍സ് ഉള്‍പ്പടെയുളള 24 രാജ്യങ്ങളുമായാണ് നിലവില്‍ ഇന്ത്യക്ക് എയർ ബബ്ള്‍ കരാർ ഉളളത്. നേരത്തെ 65 ശതമാനം ശേഷിയിലാണ് ആഭ്യന്തര വിമാനയാത്രകള്‍ അനുവദിച്ചിരുന്നത് എങ്കില്‍ നിലവില്‍ അത് നൂറ് ശതമാനമാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.