അബുദബി: 3 മുതല്‍ 17 വയസുവരെയുളള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാനുളള അനുമതി നല്‍കി ആരോഗ്യപ്രതിരോധമന്ത്രാലയം.പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് അടിയന്തരസാഹചര്യങ്ങളില്‍ സിനോഫാം ഉപയോഗത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. ഇക്കഴിഞ്ഞ ജൂണില്‍ അബുദബിയിലെ 900 കുട്ടികളില്‍ സിനോഫാം വാക്സിനെടുത്തതിന് ശേഷം നടത്തിയ രോഗപ്രതിരോധ പഠത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കുട്ടികളുടെ രക്ഷിതാക്കളുടെ അനുമതിയോടെയായിരുന്നു പഠനം. ആരോഗ്യ അധികൃതർ കുട്ടികളുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പരിചരണം നല്കുകയും ചെയ്തിരുന്നു. വാക്സിന്‍ കുട്ടികളില്‍ വിജയകരമാണെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.